Posts

Showing posts from September, 2013

താക്കോല്‍ പോയ പ്രണയപ്പൂട്ടുകള്‍

Image
ഈ ചിത്രം നിറയെ പ്രണയപ്പൂട്ടു( love locks) കളാണ്‌. കാമുകീ കാമുകന്മാര്‍ ഒരുമിച്ചും , ഒറ്റയ്ക്കായും ഒക്കെ വന്ന് പൂട്ടിപ്പോയവ. ചിലര്‍ പൂട്ടിയ ശേഷം താക്കോല്‍ പുഴയിലെറിഞ്ഞുകളഞ്ഞു. കണ്ടു കിട്ടി , തുറന്നാലല്ലേ പ്രണയബന്ധം തകരൂ! ചിലര്‍ അത് ഇപ്പോഴും സൂക്ഷിക്കുന്നുണ്ടാവും. ഈ പൂട്ടുകള്‍ തുറന്നാല്‍ ബന്ധം തകരുമെന്നാണു വയ്പ്പ്. അപ്പോള്‍ , അടുത്ത ചോദ്യം: പൊട്ടാതെ നില്‍ക്കുന്ന ഈ പൂട്ടുകളുടെ ഉടമകളെല്ലാം ഇപ്പോഴും ഒരുമിച്ചു തന്നെയാണോ ?  അതിന്‍റെ ഉത്തരം മറ്റോരു ചോദ്യരൂപത്തില്‍ തരാം. നാം കാര്യസാധ്യങ്ങള്‍‌‍ക്കായി ദൈവത്തോട് പ്രാര്‍ത്ഥിക്കാറുള്ളതെല്ലാം സഫലമായി പരിണമിക്കാറുണ്ടോ ? ഏതെങ്കിലും കാര്യത്തില്‍ ഫലം കിട്ടാതെ വന്നതിനാല്‍ നാം ദൈവത്തോടുള്ള പ്രാര്‍‌‍ത്ഥന എപ്പോഴെങ്കിലും നിറുത്തിക്കളഞ്ഞിട്ടുണ്ടോ ? ഇല്ല. ഒരു വിശ്വാസം , അതല്ലേ എല്ലാം ? ഈ ' കാര്യമായ കളി ' ( ഒരു വിരുദ്ധോക്തി- Oxymoron) നടന്നിട്ടുള്ളത് പാരീസിലെ ഒരു പാലത്തിലാണ്‌. ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇതിപ്പോള്‍ കാണാം. നഗരഭംഗിക്ക് ഹാനികരമാകും എന്ന ചിന്തയില്‍ ചില രാജ്യങ്ങള്‍ ഇതിനോടു നിഷേധാത്മകനിലപാടുകള്‍ എടുത്തിട്ടുണ്ടെങ്കിലും ചില അ

Qissa – A Tale of Ambitions Versus Destiny!

Image
By Suresh Nellikode Although Qissa (The Tale) has been set amidst the turbulent atmosphere followed by India’s partition, it carries a message of love, empathy and honor. A folk tale well set in a rustic back drop of Punjab elaborately explains the life of a normal village Sikh family and their deepest and innocent human impulses.  It’s a true portrayal of the hardship faced by a family uprooted by the religious violence, accompanied at the time of India’s partition, in a new set-up keeping their honor to survive in there. Repeated deliveries bringing in baby girls was a ‘shame’ to many a caste and tribe in ancient India, which could have been traced even now. A baby boy’s presence used to turn out to be a most sought after moment in many of the communities to keep up their ‘prestige’. The families go along with the follies of an invariably illiterate patriarch’s feudal whims. Qissa revolves around many a juncture of emotional stress that was not purposely brought forth. And

മഴക്കാക്കകള്‍

Image
                                            തുള്ളി തോരാത്ത മഴയായിരുന്നു ഇന്നു മുഴുവന്‍.                                             പഞ്ഞക്കര്‍ക്കിടകത്തിലെ വാവിന്‍റെ ഇരുട്ടിനെ വിട്ടുപോകാതെ,                                             ദിവസം മുഴുവന്‍ നിന്നുപെയ്യുന്ന മഴ പോലെ,                                             ഇവിടെ,                                             ഒരിക്കലും കാണാത്ത, രണ്ടു കാക്കകള്‍ കരഞ്ഞു നനയുന്നു.

ഒരു തിരി...

Image
                                                   തിരിയിട്ടു കത്തിച്ചുവച്ചിരുന്നു                                                    നീ വരുവോളം, നിനക്കായ്.                                                    ഇപ്പോള്‍ അതാളിപ്പിടിച്ചിരിക്കുന്നു,                                                    നീയൊരിക്കലും വരില്ലെന്നോതി.