Posts

Showing posts from May, 2016

തുറക്കാതെ പോകുന്ന അക്കൗണ്ടുകള്‍

Image
അക്കൗണ്ട് തുറക്കാനുള്ള കടലാസ്സുകള്‍ ആ ചെക്കന്‍റെ കൈയില്‍ കൊടുത്തു വിട്ടതാ. അവനെ ഒരു അഞ്ചുവയസ്സുകൂടി കഴിഞ്ഞിട്ട് സ്ഥാനാര്‍ത്ഥി ആക്കിയാ മതീന്ന് അന്ന് ഞാന്‍ പറഞ്ഞപ്പോ എല്ലാരും കൂടി എന്‍റെ നേരേ ഒരു ആക്കിയ നോട്ടം. ഇന്നലെ അവന്‍ സി.എന്‍.എന്‍ ചാനലിനോടു പറയുകാ നമ്മക്ക് എഴുപത്തൊന്ന് സീറ്റു കിട്ടുമെന്ന്. അതിച്ചിരെ അതിമോഹമല്ലേ എന്ന് പറഞ്ഞ് ആരുടേം ആത്മവിശ്വാസം കളയേണ്ടല്ലോ എന്നു കരുതിയാ ഞാനതങ്ങ് വിഴുങ്ങിയത്.  അപ്പോ, നമ്മള്‌ പറഞ്ഞുവന്ന കാര്യം അക്കൗണ്ട് തുറക്കുന്നതിന്‍റെയാ..ഈ കടലാസ്സുകളും കൊണ്ട് പോകുമ്പം മൊബൈലു വാങ്ങി വച്ചിട്ടേ വിടാവൂന്ന് ശ്രീധരന്‍പിള്ളച്ചേട്ടന്‍ പറഞ്ഞതു പ്രകാരം അങ്ങനെ ചെയ്തു. അല്ലെങ്കി... പോണ വഴിക്കൊക്കെ അവന്‍ സെല്‍ഫിയെടുത്ത് കളിക്കും. അങ്ങനെപോയാ ആറുമണിക്ക് മുമ്പെത്തിയേല. ഒക്കെ പറഞ്ഞേച്ചാ വിട്ടത്. ഇപ്പം എന്നാ പറ്റിയെന്നറിയാവോ? പുത്തരിക്കണ്ടത്തൂടെ പോകുമ്പം രമേഷാട്ടനാ കണ്ടത്. പുള്ളിക്കാരനാ എന്നെ വിളിച്ചു പറഞ്ഞത്‌. കടലാസ്സുകളുടെയൊക്കെ മീതേ ഒരു കല്ലെടുത്തു വച്ച് അവന്‍ കൊറേ പിള്ളാരുടെ കൂടെ നിന്ന് ബൗള്‌ ചെയ്യുവാ. രമേഷാട്ടന്‍ അവനെ വിളിച്ചു ചോയിച്ചു. ''നിന്നെ ഒരു പണിയേല്പിച്ച

തെരഞ്ഞെടുപ്പുപൂക്കാലം

രണ്ടോ അതിലധികമോ ചെന്നായ്ക്കളുടെ ഇടയില്‍‌പ്പെട്ടു പോയ ഒരു ആട്ടിന്‍‌കുട്ടിയാണ്‌ താനെന്നും ഏതു തരം ഭക്ഷണമാണ്‌ തനിക്ക് വേണ്ടതെന്ന് വോട്ടു ചെയ്താല്‍ അത് തനിക്ക് എത്തിച്ചു തരാമെന്ന് ചെന്നായ്ക്കള്‍ പറയുന്നത് ആത്മാര്‍ത്ഥത കൊണ്ടു തന്നെയാണോ അതോ തന്നെ പറ്റിക്കാനാണോ എന്നൊക്കെ വിചാരിച്ച് മനസ്സുപുകയുന്ന ഒരു പുലര്‍കാല സ്വപ്നം തട്ടിത്തെറിപ്പിച്ചത് ആ ഫോണ്‍ ശബ്ദമായിരുന്നു. സ്ഥലകാലബോധത്തിലേയ്ക്ക് ഉണര്‍ന്ന്,സുരക്ഷിതമായി പറന്നിറങ്ങിനില്‍ക്കുന്ന ഒരു പക്ഷിയെപ്പോലെ സ്വയം സങ്കല്പിച്ച് എടുക്കുമ്പോഴേയ്ക്ക് കത്രിക്കുട്ടി അടുക്കളയില്‍ നിന്ന് രണ്ടു കൈകളും സാരിത്തലപ്പില്‍ തുടച്ച് കൈകളുണക്കി ഫോണ്‍ എടുത്തിരുന്നു. ''ഹോ... എത്രനേരമായി ഈ ഫോണ്‍ കിടന്ന് അലയ്ക്കുന്നു. എന്തൊരുറക്കമാ ഇത്!'' ഇതാരാ ഈ വേനലിന്‍റെ ചുട്ടുവെളുപ്പാന്‍ കാലത്ത് ഇത്ര നേരത്തേ വിളിക്കാന്‍ എന്നോര്‍ത്ത് മുണ്ടും വാരിയുടുത്ത് തൊമ്മച്ചന്‍ ഫോണ്‍ വാങ്ങി, സ്വപ്നത്തില്‍ അടഞ്ഞുപോയ ശബ്ദത്തിന്‍റെ ബാക്കിയില്‍ ഹലോ പറഞ്ഞു. ''ഹലോ, ഇത് തൊമ്മച്ചനാണോ?'' ''അതേ..'' ''ഇന്നലെ കിണറ്റില്‍ ചാടിയ തൊമ്മച്ചന്‍ തന്നെ?

ജാലം

Image
ദീമാപൂരില്‍ നിന്ന് അതിരാവിലെയാണ്‌ ഞങ്ങള്‍ ഗുവാഹതിയിലേയ്ക്ക് പുറപ്പെട്ടത്. സുദേവന്റെ കാറില്‍ അഞ്ചുമണിക്കൂര്‍ യാത്ര. കാസിരംഗ, സൊനാരിഗാവ്, മോറിഗാവ്, ജൊറാബാദ് വഴി. സൊനാരിഗാവില്‍ നിന്ന് സുദേവന്‌ ലേപയെക്കൂടി കൂട്ടണമായിരുന്നു. ദിമാപൂരിലേയ്ക്ക് ഒരാഴ്ച മുമ്പ് പോരുമ്പോള്‍ ലേപയ്ക്ക് അവധി കൊടുത്ത് വീട്ടിലേയ്ക്ക് വിട്ടതാണ്‌. സൊനാരിഗാവിലെ പ്രധാനപാതയില്‍നിന്ന് തിരിയേണ്ട സ്ഥലത്ത് ലേപ മഞ്ഞസാരിത്തലപ്പും തലയിലിട്ട് ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് ലേപയെക്കൂടി കയറ്റി അവളുടെ പ ണിതീരാത്ത വീട്ടില്‍ പ്രഭാതഭക്ഷണം. ഭര്‍ത്താവ് പ്രഫുലിനേയും അയാളുടെ സഹോദരിയുടെ കുടുംബത്തെയും അമ്മ മാക്കെന്‍ബറൊയേയും പരിചയപ്പെടുത്തി. അരിയുണ്ടയും നെയ്യപ്പവും ചായയും കഴിച്ച് ഞങ്ങള്‍ അവളെയും കൂട്ടി യാത്ര തുടര്‍ന്നു. ബോകാഘട്ടിലെ മൊധുമതി റെസ്റ്റൊറന്റില്‍ നിന്ന് ഉച്ചഭക്ഷണം. രാത്രിയില്‍ ഞങ്ങളെ ബോല്പൂരിലേയ്ക്ക് യാത്രയയച്ചതും ലേപയാണ്‌. സൊനാരിഗാവിലെ സുന്ദരിയായ വീട്ടമ്മ ഗുവാഹട്ടിയിലെ വേലക്കാരിയാണ്‌. അവള്‍ ഇടയ്ക്ക് മലയാളം വാക്കുകള്‍ പറയും. സുദേവന്റെയും ജയരാമന്റെയും ബാല്യകാലസഖിയായ കുഞ്ഞുമായാജാലക്കാരി പദ്മിനിയെ ഓര്‍മ്മിപ്പിക്ക